റഷ്യൻ ബന്ധം: ട്രംപിന്റെ മുൻ ഉപദേശകന‌് തടവ‌്വാഷിങ‌്ടൺ അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി റഷ്യൻ ബന്ധം ഉപയോഗപ്പെടുത്തിയെന്ന കേസിൽ  പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ മുൻ ഉപദേശകന‌് തടവുശിക്ഷ. ജോർജ‌് പപ്പാഡോപോൾസ‌ി (31)നെയാണ‌് വാഷിങ‌്ടൺ ഡിസിയിലെ കോടതി 14 ദിവസത്തെ തടവിന‌് ശിക്ഷിച്ചത‌്. |അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന‌ുമുമ്പ‌്  റഷ്യയുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് അമേരിക്കൻ ഫെഡറല്‍ ഏജൻസി കണ്ടെത്തിയിരുന്നു. എന്നാൽ, ജോര്‍ജ‌് ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ‌് അന്വേഷണ സംഘത്തോട‌് പറഞ്ഞത‌്. നുണപറഞ്ഞതിനാണ‌് ജില്ലാ ജഡ്ജി റാന്‍ഡോല്‍ഫ് മോസ‌് ജോർജ‌് പപ്പാഡോപോൾസിനെ ശിക്ഷിച്ചത‌്. ട്രംപിനുവേണ്ടി റഷ്യയുടെ സഹായത്താൽ പ്രചാരണം നടത്തിയെന്ന കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളിലൊരാളാണ‌് ജോർജ‌്. വിചാരണയ്ക്കിടെ ജോര്‍ജ‌് പാപ്പാഡോപോള്‍സ് റഷ്യന്‍ ബന്ധം നിഷേധിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് മുള്ളര്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള ഒരു കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നിലപാടാണ് ജോര്‍ജ‌് സ്വീകരിച്ചത്. സ്വന്തം താല്‍പ്പര്യങ്ങൾക്കാണ‌് ജോർജ‌് താൽപ്പര്യം കാണിച്ചതെന്ന‌് നിരീക്ഷിച്ചാണ‌് കോടതി നടപടി. അതേസമയം, ജോർജിന‌് ആറുമാസം തടവ‌് ശിക്ഷ വിധിക്കണമെന്ന‌ പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി തള്ളി. താന്‍ വലിയൊരു തെറ്റ് ചെയ്തിരുന്നെന്നും, എന്നാല്‍ അവ തിരുത്തി തിരിച്ചുവരവിന്റെ പാതയിലാണെന്നും ജോര്‍ജ‌് പ്രതികരിച്ചു. Read on deshabhimani.com

Related News