കംബോഡിയക്ക് ആഭരണങ്ങള്‍ തിരിച്ചുകിട്ടിനോംപെന്‍ > മോഷണം പോയ 15ാം നൂറ്റാണ്ടിലെ ആഭരണങ്ങള്‍ കംബോഡിയയ്ക്ക് ഒടുവില്‍ തിരിച്ചുനല്‍കി. കംബോഡിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ലാവോസ് രാജ്യങ്ങളിലായി പരന്നുകിടന്ന ഖ്‌മെര്‍ സാമ്രാജ്യത്തിന്റെ കാലത്തെ ആഭരണങ്ങളാണ് തിരികെ കിട്ടിയത്. കംബോഡിയയിലെ അങ്കോര്‍വാത് ക്ഷേത്രത്തിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. 1970കളിലെ ആഭ്യന്തരയുദ്ധകാലത്താണ് ആഭരണം മോഷ്ടിക്കപ്പെട്ടത്. ഒരു കിരീടവും  കമ്മലുകളുമുള്‍പ്പെടെ പത്ത് ആഭരണങ്ങളാണ് നഷ്ടമായത്. കഴിഞ്ഞവര്‍ഷം ലണ്ടനിലെ ഒരു പുരാവസ്തു വില്‍പ്പനക്കാരന്റെ ഓണ്‍ലൈന്‍ കാറ്റലോഗില്‍നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. ബ്രിട്ടനുമായി നിരന്തര ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുംശേഷമാണ് ആഭരണങ്ങള്‍ കംബോഡിയക്ക് നഷ്ടമായവതന്നെയെന്ന് ഉറപ്പിച്ചത്. ശനിയാഴ്ച ഇവ രാജ്യത്ത് തിരികെ എത്തിച്ചു.   Read on deshabhimani.com

Related News