അമേരിക്കയില്‍'ബോംബ് ശീതക്കൊടുങ്കാറ്റ്': വ്യാപകനാശംന്യൂയോര്‍ക്ക് > കിഴക്കന്‍ അമേരിക്കയില്‍ ബോംബ് ശീതക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് വ്യാപകനാശം. കരോലിനയില്‍ നാലുപേര്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടു. വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ആയിരക്കണക്കിന് സര്‍വീസുകളാണ് മഞ്ഞുമൂടിയതുമൂലം മുടങ്ങിയത്. ന്യൂയോര്‍ക്കിലെ കെന്നഡി, ലാ ഗാര്‍ഡിയ വിമാനത്താവളങ്ങളുടെ റണ്‍വേ അടച്ചു. ബോംബോജിനസ് എന്ന പദത്തില്‍നിന്നാണ് ഗവേഷകര്‍ കാറ്റിന് പേരിട്ടത്. അന്തരീക്ഷമര്‍ദം പെട്ടെന്ന് കുറയുകയും കൂടുകയും ചെയ്ത് ശക്തമായ കാറ്റ് വീശിയടിക്കുന്ന പ്രതിഭാസമാണിത്. 15 ഡിഗ്രിയാണ് കിഴക്കനമേരിക്കയില്‍ ഇപ്പോള്‍ താപനില. വിര്‍ജീനിയയിലും വടക്കന്‍ കരോലിനയിലും പതിനായിരക്കണക്കിനുപേര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതുമൂലം ബുദ്ധിമുട്ടി. ബോസ്റ്റണ്‍ തീരത്ത് കാറ്റിനെ തുടര്‍ന്ന് വേലിയേറ്റമുണ്ടായി. ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലും 30 സെന്റീമീറ്റര്‍വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചു.   Read on deshabhimani.com

Related News