ഓഡി മേധാവി അറസ്റ്റിൽബർലിൻ  > ജർമൻ കാർ കമ്പനിയായ ഓഡിയുടെ ചീഫ‌് എക‌്സിക്യൂട്ടീവ‌് റൂപർട്ട‌് സ‌്റ്റാഡ‌്‌ലറെ അറസ്റ്റ‌്ചെയ‌്തു. ഒാഡി കാറുകളിൽ ഡീസൽ മാലിന്യ ബഹിർഗമനം പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ക്രമക്കേട‌് നടത്തിയ കേസിലാണ‌് അറസ്റ്റ‌്. ചീഫ‌് എക‌്സിക്യൂട്ടീവ‌് സ‌്റ്റാഡ‌്‌ലർ കസ്റ്റഡിയിലാണെന്ന‌് ഫോക‌്സ‌്‌വാഗൺ വക്താവ‌് സ്ഥിരീകരിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന‌് ചൂണ്ടിക്കാട്ടിയാണ‌് പ്രോസിക്യൂട്ടർമാർ അദ്ദേഹത്തിന്റെ അറ‌സ്റ്റിന‌് നടപടിയെടുത്തത‌്. പുകപരിശോധനയിൽ കബളിപ്പിക്കൽ നടത്താൻ ഓഡി കാറുകളിൽ ചില ഉപകരണങ്ങൾ ഘടിപ്പിച്ചതായി മൂന്നുവർഷംമുമ്പാണ‌് കണ്ടെത്തിയത‌്. അമേരിക്കയിൽവിറ്റ ആറുലക്ഷം കാറുകളിൽ ഇത്തരം തട്ടി്പ്പ‌് നടത്തിയതായി ഫോക‌്സ‌്‌വാഗൺ സമ്മതിച്ചു. Read on deshabhimani.com

Related News