പ്രതികാര നടപടിയുമായി അമേരിക്ക: വാഷിങ‌്ടണിലെ പിഎൽഒ ഒാഫീസ‌് അടച്ചുപൂട്ടുംവാഷിങ‌്ടൺ പലസ‌്തീനെതിരെ പ്രതികാരനടപടിയുമായി അമേരിക്ക. സാമ്പത്തികമായി പലസ‌്തീനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിക‌ളുമായി പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് രംഗത്തെത്തി. ഇസ്രയേൽ അതിക്രമങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട‌് പലസ‌്തീൻ രാജ്യാന്തര കോടതിയെ സമീപിച്ചതിൽ പ്രകോപിതനായാണ‌് ഭീഷണി നടപടികളുമായി ട്രംപ‌് രംഗത്തെത്തിയത‌്. ഇതിന്റെ ഭാഗമായി പലസ‌്തീൻ വിമോചന സംഘടനയുടെ (പിഎൽഒ) വാഷിങ‌്ടണിലെ ഓഫീസ‌് അടച്ചുപൂട്ടാൻ യുഎസ‌് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ‌് സൂചന. ഒാഫീസ‌് അടച്ചുപൂട്ടാനുള്ള തീരുമാനം ഔദ്യോഗികമായി ലഭിച്ചെന്ന‌് പിഎൽഒ സെക്രട്ടറി ജനറൽ സയിബ‌് ഏറെക്കേത്ത‌് അറിയിച്ചു. രാജ്യാന്തര കോടതിയിൽ ഇസ്രയേൽ സൈനികരുടെ വിചാരണ ആവശ്യപ്പെടുക വഴി പലസ‌്തീൻ ചട്ടം ലംഘിക്കുകയാണെന്നാണ‌് അമേരിക്കയുടെ ആരോപണം. അപകടകരമായ നീക്കമാണ‌് അമേരിക്കയുടേതെന്ന‌് പലസ‌്തീൻ പ്രതികരിച്ചു. നേരത്തെ പലസ‌്തീനുള്ള ആരോഗ്യ, വിദ്യാഭ്യാസമേഖലകൾക്കുള്ള ധനസഹായം യുഎസ്‌ നിർത്തിയിരുന്നു. സാമ്പത്തിക ഉപരോധമടക്കം ഏർപ്പെടുത്തി പ്രതിരോധത്തിലാക്കാനുള്ള നീക്കവും സജീവമാണ‌്. Read on deshabhimani.com

Related News