ആമസോൺ റീറ്റെ‌യിൽ ജീവനക്കാരെ പിരിച്ചുവിടുന്നു; ലക്ഷ്യം മറ്റു മേഖലകളിൽ സ്വാധീനം വർധിപ്പിക്കൽവാഷിങ്ടൺ > ഓൺലൈൻ വ്യാപാര രംഗത്തെ ആഗോളഭീമൻ ആമസോൺ ജീവനക്കാരെ പിരിച്ചു വിടുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഷിങ്ടണിലുള്ള ആമസോൺ ആസ്ഥാനത്തുനിന്നും മാത്രം നൂറു കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് വിവരം. മറ്റു രാജ്യങ്ങളിലുള്ള ആമസോണിന്റെ ഓഫീസുകളിലും പിരിച്ചുവിടൽ ഒട്ടേറെപ്പേർക്ക്ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം വിവിധ രാജ്യങ്ങളിലായി 1.3 ലക്ഷം പേരെ‌യാണ് ആമസോൺ ജോലിക്കെടുത്തത്. എന്നാൽ, ആമസോൺ കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ചു വന്ന ഈ സമീപനത്തിനു വിരുദ്ധമാ‌ണ് പുതി‌യ വാർത്തകൾ.  പുതി‌യ വ്യാപാര ന‌യത്തിന്റെ ഭാഗമാ‌യാണ് ഇപ്പോഴത്തെ പിരിച്ചുവിടൽ. നിലവിൽ ആമസോണിന് അപ്രമാദിത്വമുള്ള ഓൺലൈൻ റീറ്റെയിൽ വ്യാപാരരംഗത്ത് തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കി മറ്റു മേഖലകളിലേക്ക് സ്വാധീനം വർധിപ്പിക്കാനാണ് കമ്പനി‌യുടെ നീക്കമെന്നാണ് സൂചന.   Read on deshabhimani.com

Related News