ഒരു മണിക്കൂറില്‍ 2,500 പുഷ് അപ്പ്; കരുത്തുകാട്ടി അന്‍പത്തിരണ്ടുകാരന്‍മെല്‍ബണ്‍ > ഒരു മണിക്കൂറില്‍ ഏറ്റവുമധികം പുഷ് അപ്പ് എടുത്ത് 52 കാരന്‍ റെക്കാര്‍ഡിട്ടു. ആസ്‌ത്രേലിയക്കാരനായ കാള്‍ട്ടണ്‍ വില്ല്യംസാണ് ഒരു മണിക്കൂറില്‍ 2500 പുഷ്അപ്പ് എടുത്ത് കാണികളെയാകെ അത്ഭുതപ്പെടുത്തിയത്. 2015ല്‍ കാള്‍ട്ടണ്‍ വില്യംസിന്റെ പേരില്‍ തന്നെയായിരുന്നു നിലവിലെ ലോകറെക്കാര്‍ഡ്‌. ഒരു മണിക്കൂറില്‍ 2,220 പുഷ് അപ്പെടുത്തായിരുന്നു അദ്ദേഹം നേട്ടം സ്വന്തമാക്കിയത്‌ 60മിനിറ്റില്‍ 2,682 പുഷ് അപ്പുകള്‍ ഈ വര്‍ഷം എടുക്കുമെന്നും വില്യംസ് പറഞ്ഞിരുന്നു.  കൈകള്‍ നിലത്തുകുത്തി കൈമുട്ടുകള്‍ക്ക് താഴെ വരെ ശരീരം താഴ്ത്തി 90 ഡിഗ്രി യിലാണ് ഓരോ പുഷ് അപ്പും എടുക്കേണ്ടത്. ഇടക്ക് ശ്വാസമെടുക്കാനായി അല്‍പ്പ സെക്കന്റുകള്‍ നിര്‍ത്തിയെങ്കിലും കൃത്യസമയത്ത് തന്നെ റെക്കാര്‍ഡിലേക്കുള്ള കുതിപ്പ് അദ്ദേഹം പൂര്‍ത്തിയാക്കി. വില്യംസിന്റെ ശാരീരികവും മാനസീകവുമായ ഊര്‍ജം അവിശ്വസനീയമാണ്. യൂട്യൂബിലെ  വീഡിയോയില്‍ ഒരാള്‍ കമന്റ് ചെയ്തു. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ വില്യംസിന്റെ പുഷ് അപ്പ് വീഡിയോ യുട്യൂബില്‍ വൈറലായിരിക്കുകയാണ് Read on deshabhimani.com

Related News