കനത്ത മഴയ‌്ക്ക‌് സാധ്യത; ജാഗ്രതാ നിർദേശംതിരുവനന്തപുരം>തെക്ക‌ുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത‌് കൂടുതൽ ശക്തിപ്പെട്ടു. ബുധനാഴ‌്ച രാവിലെവരെ സംസ്ഥാനത്ത‌് കനത്ത മഴയുണ്ടാകും. ഇടുക്കിയടക്കമുള്ള ജില്ലകളിൽ കനത്ത മഴയ‌്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകി. കടൽ പ്രക്ഷുബ‌്ധമാകും. കേരള ﹣ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ  വേഗത മണിക്കൂറിൽ 35മുതൽ 55 കി.മീ വരെ ആകാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും മലയോര മേഖലയിലും അതിതീവ്രമഴയ‌്ക്ക‌് സാധ്യതയുണ്ട‌്. ജാഗ്രത വേണമെന്ന‌് ദുരന്ത നിവാരണ അതോറിറ്റി കലക്ടർമാർക്ക‌് നിർദേശം നൽകി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട‌് എന്നീ ജില്ലകളിലെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ട‌്. മലയോര മേഖലയിലെ താലൂക്ക് കൺട്രോൾറൂമുകൾ വെള്ളിയാഴ‌്ചവരെ  24 മണിക്കൂറും പ്രവർത്തിപ്പിക്കണം. മലയോര മേഖലയിലേക്ക‌് രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ രൂപപ്പെടുന്ന ന്യൂനമർദം മധ്യഇന്ത്യയിലും വടക്ക‌് കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാക്കും. മുംബൈയിലും കൊങ്കൺ മേഖലയിലും ഗോവയിലും  കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ‌്. മുംബൈയിൽ 24 മണിക്കൂറിനിടെ 18 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. Read on deshabhimani.com

Related News