കനത്ത കാറ്റിന്‌ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌തിരുവനന്തപുരം> അടുത്ത 24 മണിക്കുറിനുള്ളിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 35  മുതൽ 45  കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷദ്വീപിൻറെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും കടൽ  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാനിടയുണ്ട്‌. അതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ  പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   Read on deshabhimani.com

Related News