അടുത്ത മൂന്നുമണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്ത മഴക്ക്‌ സാധ്യതകൊച്ചി> അടുത്തമൂന്നുമണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്തമഴ പെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർക്കോട്‌ ജില്ലകളൊഴികെ എല്ലായിടത്തും കനത്തമഴ പെയ്യും. വൈകിട്ട്‌ നാലുമണവെരെയാണ്‌ കനത്തമഴക്ക്‌ സാധ്യത. പത്തനംതിട്ട. ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളിൽ മഴക്കൊപ്പം കനത്ത കാറ്റ്‌ വീശും .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്‌.   Read on deshabhimani.com

Related News