മഹീന്ദ്ര ബൊലേറൊ: വിൽപ്പന 10 ലക്ഷം കടന്നു മഹീന്ദ്ര ബൊലേറൊയുടെ വിൽപ്പന 10 ലക്ഷമെന്ന നാഴികക്കല്ല് കടന്നു. രാജ്യത്തെ മുന്തിയ 10 യാത്രാവാഹനങ്ങളുടെ പട്ടികയിൽ ബൊലേറൊ വീണ്ടും എത്തിയെന്ന‌് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ 10 വർഷമായി രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള വാഹനങ്ങളുടെ നിരയിൽ ബൊലേറൊയുമുണ്ട്. 2000ത്തിൽ നിരത്തിലെത്തിയ ബൊലേറൊ ഇതുവരെ 10 ലക്ഷം യൂണിറ്റ‌് വിറ്റഴിച്ചു. ബൊലേറൊ പവർ പ്ലസിന്റെ വരവ് വില്‍പ്പന കുതിച്ചുയരാൻ സഹായിച്ചിട്ടുണ്ടെന്ന‌് കമ്പനി അറിയിച്ചു. കൂടുതൽ കരുത്തും അധിക മൈലൈജും ഡ്രൈവിങ് സുഖവും തരുന്ന ബൊലേറൊ പ്ലസ് 2016 ലാണ് അവതരിപ്പിച്ചത് Read on deshabhimani.com

Related News