ഹോണ്ട ടൂ വീലേഴ്സിന് റെക്കോഡ് വില്‍പ്പനകൊച്ചി > ഉത്സവസീസണില്‍ റെക്കോഡ് വില്‍പ്പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്സ്. സെപ്തംബര്‍മുതല്‍ ഒക്ടോബര്‍വരെ കാലയളവില്‍ 13.50 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹോണ്ട വിറ്റതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹോണ്ട കഴിഞ്ഞവര്‍ഷം ഒരുലക്ഷം യൂണിറ്റ് വിറ്റിരുന്നു.  പ്രതിമാസ ഉല്‍പ്പാദനം 50,000 യൂണിറ്റായി ഉയര്‍ത്താന്‍ സാധിച്ചതാണ് വില്‍പ്പന കൂടാന്‍ കാരണമെന്ന് ഹോണ്ട ടൂ വീലേഴ്സ് സെയില്‍സ് വൈസ് പ്രസിഡന്റ് യവീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ 4,37,531 യൂണിറ്റാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റത്. 29,004 യൂണിറ്റ് കയറ്റിയയച്ചു. ഇതിനിടെ പുതിയ ഹോണ്ട ഇആഞ650എ ബുക്കിങ് തുടങ്ങി. 7.30 ലക്ഷം രൂപയാണ് വില. ഹോണ്ടയുടെ പുതിയ സ്കൂട്ടറായ ഗ്രാസിയയുടെ ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്.   Read on deshabhimani.com

Related News