വരുന്നു, കൂടുതൽ മികച്ച ഹോണ്ട ജാസ്കൂടുതൽ മികച്ച സ്റ്റൈലും സമ്പന്നമായ ഇന്റീരിയറും അധിക സുരക്ഷ  സവിശേഷതകളുമായി ഹോണ്ടയുടെ പുതിയ ജാസ് 2018 അവതരിപ്പിച്ചു. സിഗ്നേച്ചർ റിയർ എൽഇഡി വിംഗ് ലൈറ്റ്, ക്രോം ഡോർ ഹാൻഡിലുകൾ,രണ്ട് പുതിയ നിറങ്ങൾ എന്നിവയാണ്  പുറമേ എടുത്തു പറയാവുന്ന പ്രത്യേകതകൾ. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലുള്ള കാറിന്റെ ഉൾത്തളങ്ങളും പുതുമകളാൽ സന്പന്നമാണ്. ഓഡിയോ, വീഡിയോ, നാവിഗേഷൻ സംവിധാനം എന്നിവയോടു കൂടിയ 17.7 അഡ്വാൻസ്ഡ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്‐ബ്ലൂടൂത്ത് ഓഡിയോ, ആപ്പിൾ കാർ പ്ലേ , ആൻഡ്രോയ്ഡ് ഓട്ടോ , റിയർ ക്യാമറ ഡിസ്പ്ലേ എന്നിവ സഹിതമുള്ള ഡിജിപാഡ് 2.0 ഇവയെല്ലാം ഈ നിരയിലുണ്ട്     വൈറ്റ്, റെഡ് ഇല്യൂമിനേഷൻ സഹിതമുള്ള വൺ പുഷ് സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ,      ടച്ച് സെൻസർ റിമോട്ട് സ്മാർട്ട് കീ സംവിധാനം  ,    ക്രൂയിസ് കൺട്രോൾ,    ഫ്രണ്ട് സെന്റർ ആംറെസ്റ്റ് സൗകര്യം എന്നിവയെല്ലാമുണ്ട്. റിയർ പാർക്കിംഗ് സെൻസറുകൾ,    സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് എന്നിവയും പുതിയ ജാസിന്റെ പ്രത്യേകതകളാണ്. പുതിയ ജാസ് ഇപ്പോൾ വി, വിഎക്സ് എന്നീ രണ്ട് പെട്രോൾ, എസ്, വി, മാനുവൽ ട്രാൻസ്മിഷൻ സഹിതമുള്ള വിഎക്സ് എന്നീ മൂന്ന് ഡീസൽ ഗ്രേഡുകളിലും ലഭ്യമാണ്.  റേഡിയന്റ് റെഡ് മെറ്റാലിക് , ലൂണാർ സിൽവർ മെറ്റാലിക്  , മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, വൈറ്റ് ഓർക്കിഡ് പേൾ എന്നീ അഞ്ച് പുതിയ നിറങ്ങളാണുള്ളത്.  ബീഗ് ആണ് ഉൾത്തളത്തിന് ഭം​ഗി പകരുന്നത് പുതിയ ജാസ് 2018 ന്റെ പൂർണ്ണ ശ്രേണിയുടെ എക്സ് ഷോറൂം ഡൽഹി വില: Read on deshabhimani.com

Related News