സൌരയൂഥേതര ഗ്രഹങ്ങളെ പറ്റി ശാസ്ത്ര പ്രഭാഷണം ഇന്ന്തിരുവനന്തപുരം> അമേച്വര്‍ അസ്ട്രോണമേഴ്സ് ഓര്‍ഗനൈസേഷന്‍ (ആസ്ട്രോ) കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്‍റെ സഹകരണത്തോടെ സൌരയൂഥേതര ഗ്രഹങ്ങളെ സംബന്ധിച്ച് ശാസ്ത്ര പ്രഭാഷണം സംഘടിപ്പിക്കുന്നു. ജൂലൈ 31 ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പി എം ജിയില്‍ ഉള്ള ശാസ്ത്ര സാങ്കേതിക  മ്യൂസിയം ഹാളിലാണ് പരിപാടി. സൌരയൂഥത്തിന് വെളിയില്‍ നാം ഇന്നോളം കണ്ടെത്തിയ ഗ്രഹങ്ങള്‍, അവയുടെ വിശേഷങ്ങള്‍, ഗുണഗണങ്ങള്‍, രൂപം, ഭാവം, ജീവന്‍റെ സാദ്ധ്യതകള്‍ തുടങ്ങി അനേകം കൌതുകകരമായ സംഗതികള്‍ അമേരിക്കയിലെ കാല്‍ടെക്കില്‍  നിന്നുള്ള വിദഗ്ധന്‍ ഡോ.പുഷ്കര്‍ കൊപ്പര്‍ല അവതരിപ്പിക്കുന്നു. അദ്ദേഹത്തോട് സംവദിക്കാന്‍ ഉള്ള അവസരവുമുണ്ട്. പ്രവേശനം സൌജന്യമായിരിക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക് 99953 74824   Read on deshabhimani.com

Related News