കൂടുതൽ സ‌്റ്റൈലായി സ്കൈപ്പെത്തുന്നു വീഡിയോകോൾ ആപ്ലിക്കേഷനുകളുടെ  രാജാവ് ഇനി പുതിയ മുഖത്തിൽ. പറഞ്ഞുവരുന്നത് ജനപ്രിയ വീഡിയോകോൾ‐ വോയിസ് കോൾ ആപ്ലിക്കേഷനായ സ്കൈപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ചാണ്. പഴയ ക്ലാസിക് 7.0 ആപ്ലിക്കേഷനു പകരമായി പുതിയ ഡെസ്ക്ടോപ‌് വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതോടുകൂടി സ്കൈപ്പിന്റെ രൂപവും ഭാവവും മാറും. എച്ച് ഡി വ്യക്തതയോടുകൂടി 24 പേർക്ക് ഒരുമിച്ച് വീഡിയോകോളിനുള്ള സൗകര്യം ഒരുക്കുന്നതാണ് പുതിയ പതിപ്പ്. എന്നാൽ, ഔദ്യോഗിക ആവശ്യങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന സ്കൈപ്പിന്റെ പുതിയ മുഖം പഴയ ശൈലി വിട്ടുപിടിക്കില്ല. മെസേജ് റിയാക‌്ഷൻ, വ്യക്തിയെ മെൻഷൻ ചെയ്യാനുള്ള ഓപ്‌ഷൻ, മീഡിയ ചാറ്റ് ഗ്യാലറി, 300 വിഡിയോയും  ചിത്രങ്ങളും  ഒരുമിച്ച് അയക്കാൻ  സാധിക്കുന്ന സൗകര്യങ്ങളാണ് പുതിയ  പതിപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. അധികം വൈകാതെതന്നെ പുതിയ  ഫീച്ചറുകൾ അവതരിപ്പിക്കുമെന്നാണ് സ്കൈപ‌് ബ്ലോഗ് പോസ്റ്റിൽ പറയുന്നത‌്. ഏറ്റവും മികച്ച ആശയവിനിമയ  ഉപാധിയായ സ്കൈപ്പിന്റെ പുതിയ രൂപം കൂടുതൽ ജനശ്രദ്ധ നേടും എന്നതിൽ തർക്കമുണ്ടാകില്ല. Read on deshabhimani.com

Related News