പുതിയ ഉൽപ്പന്നനിരയുമായി പാനസോണിക്കൊച്ചി > ഇന്റലിജന്റ് ഗൃഹോപകരണ  ശ്രേണിയിൽ പുതിയ ഉൽപ്പന്നങ്ങളുമായി പാനസോണിക‌്. ഫ്രിഡ‌്ജ‌്, വാഷിങ് മെഷീൻ, മൈക്രോവേവ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. ഇക്കോനാവി ഇൻവർട്ടർ  സാങ്കേതികവിദ്യ  ഊർജ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു. റഫ്രിജിറേറ്ററുകളുടെ നാല് മോഡലുകളും വാഷിങ് മെഷീനുകളുടെ 17 മോഡലുകളും പുതിയ ഇൻവർട്ടർ മൈക്രോവേവ് മോഡലുമാണ് അവതരിപ്പിച്ചത്.  ഇതിലൂടെ 40 ശതമാനം വിൽപ്പനവർധനയാണ‌് നടപ്പു സാമ്പത്തികവർഷം  ലക്ഷ്യമിടുന്നത്. ചളി ഇളക്കിക്കളയാൻ   അനുയോജ്യമായ  പുതിയ ആക്ടീവ് ഫോം സവിശേഷതയോടെയാണ് വാഷിങ് മെഷീൻ വികസിപ്പിച്ചിരിക്കുന്നത്.   14 കിലോവരെ ശേഷിയുണ്ട‌്. Read on deshabhimani.com

Related News