ബ്ലോഗർമാരേ സന്തോഷിപ്പിൻ എന്തൊക്കെയായിരുന്നു, സ്വന്തമായി ഒരു ബ്ലോഗില്ലെങ്കിൽ പിന്നെന്തെഴുത്തുകാരൻ എന്നായിരുന്നു ഒരുദശകംമുമ്പുവരെ എന്തെങ്കിലും കുത്തിക്കുറിക്കുന്ന മലയാളിയുടെ ചിന്ത. എന്നാൽ, ഇന്നോ ബ്ലോഗിൽ ഒരുകാലത്ത‌് സജീവമായ പലരും മാറിനിൽക്കുന്നതുപോലെ. പേരിന‌് ചർച്ചയിൽ പെടുന്നത‌് ‘കംപ്ലീറ്റ‌് ആക്ടറുടെ’ ബ്ലോഗുമാത്രം. പലരും ഫെയ‌്സ‌്ബുക്കിലേക്കു മാറി, ചിലർ വാട‌്സ‌ാപ‌് ഗ്രൂപ്പുകളിൽ അഭിരമിച്ചു. എന്നാലിതാ ബ്ലോഗെഴുത്തിന്റെ സാധ്യതകൾ  സീമാതീതമായി ഉപയോഗിക്കാൻ കിടിലൻ ആപ്ലിക്കേഷനുമായി ഗൂഗിൾ എത്തുന്നു. ഇന്ത്യക്കാർക്ക് പുതിയ സേവനങ്ങളും സവിശേഷതകളും കൊണ്ടുവരാനായി ഗൂഗിൾ ബ്ലോഗ‌് കോംപാസ‌് (ആഹീഴ ഇീാുമ) എന്ന പുതിയ ആപ‌് ആണ‌് അവതരിപ്പിക്കുന്നത‌്. ഇന്ത്യൻ ബ്ലോഗർമാരുടെ ജീവിതത്തെ കൂടുതൽ എളുപ്പമാക്കുകയാണ‌് ലക്ഷ്യം. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലഭ്യമായ ആപ‌് ഇന്ത്യയിൽ മാത്രമേ ലഭിക്കൂ. ബ്ലോഗ് കോംപാസ് ആപ്പിലൂടെ ബ്ലോഗേഴ്‌സിന് തങ്ങളുടെ വെബ്‌സൈറ്റ് മാനേജ് ചെയ്യാനും ഒപ്പം ഗൂഗിളിൽ ട്രൻഡ‌് ചെയ്യുന്ന വിഷയങ്ങൾ കണ്ടെത്താനും ഇത‌് സഹായിക്കും. ബ്ലോഗർമാരുടെ താൽപ്പര്യവും അവരുടെ ചരിത്രവും അടിസ്ഥാനമാക്കിയാണ് വിഷയം നിർദേശിക്കുന്നത്. ആപ്പിൽ ബ്ലോഗർമാരുടെ ടിപ്‌സ‌് നൽകി എങ്ങനെ ഗൂഗിൾ സെർച്ച് പേജുകളിൽ അവരുടെ വെബ്‌സൈറ്റ് ലഭിക്കും. വെബ്‌സൈറ്റിന്റെ സ്ഥിതിവിവരക്കണക്കുകൾ അറിയാനും ലേഖനങ്ങളിലെ അഭിപ്രായങ്ങൾ അംഗീകരിക്കാനും എങ്ങനെ ബ്ലോഗ്‌ മെച്ചപ്പെടുത്താം എന്നതിനുള്ള ടിപ്‌സും ആപ്പിലുണ്ടാകും. Read on deshabhimani.com

Related News