ഗൂഗിൾ അസിസ്റ്റന്റ് ഇനി എല്ലാം നിയന്ത്രിക്കും ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ് വെയർ ആയ ഗൂഗിൾ അസിസ്റ്റന്റിനു ഇപ്പോൾ അയ്യായിരത്തിലധികം സ്മാർട് ഡിവൈസുകൾ  നിയന്ത്രിക്കാനാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സോഫ്റ്റ് വെയർ ഡോർ ബെല്ലുകൾ, ലോക്കുകൾ, റെഫ്രിഡ്ജറേറ്ററുകൾ തുടങ്ങി കാമറകളിൽ വരെ പ്രവർത്തിക്കും. 2016ൽ  പുറത്തിറങ്ങിയ ഗൂഗിൾ സ്മാർട്ട് ഹോം പ്ലാറ്റ് ഫോമിന് വലിയ വളർച്ചയാണ് ചുരുങ്ങിയ കാലയളവിൽ കൈവരിക്കാനായത്. ഈ സംവിധാനത്തിന്  സാധാരണ ലിവിങ് റൂമിനെ ഒരു വിനോദ കേന്ദ്രമാക്കി മാറ്റാനാകും. നിങ്ങളുടെ ഹാൻഡ്‌സെറ്റ് വീട്ടിലെ ഇലക്ട്രോണിക് ഉപകാരണങ്ങളെയെല്ലാം നിയന്ത്രിക്കുന്ന റിമോട്ട് അയി പ്രവർത്തിക്കും. എല്ലാ പ്രധാനപ്പെട്ട ഇലക്ട്രോണിക് ബ്രാൻഡുകളെയും സിസ്റ്റവുമായി ബന്ധിപ്പിക്കാനാകും. Read on deshabhimani.com

Related News