ഡോക‌്‌‌‌സിൽ ഇനി വ്യാകരണവും നോക്കുംഗൂഗിളിന്റെ വേർഡ് പ്രോസസർ ആപ്ലിക്കേഷനായ ഡോക്‌സ്  ഇനി വ്യാകരണത്തെറ്റുകൾ തിരുത്തും. ഡോക്‌സിൽ നിലവിലുണ്ടായിരുന്ന അക്ഷരത്തെറ്റ് തിരുത്തുന്ന ടൂളുമായി സംയോജിപ്പിച്ചാണ്  വ്യാകരണത്തെറ്റ‌് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം വരുന്നത്. ടൈപ് ചെയ്യുന്ന വാക്കുകളിൽ വരുന്ന വ്യാകരണത്തെറ്റ് നീലനിറം ഉപയോഗിച്ച്  അടിവര ഇടുകയോ അല്ലെങ്കിൽ പ്രത്യേകം എടുത്തുകാണിക്കുകയോ ചെയ്യും. സാധ്യമായ പിഴവുകൾ തിരുത്തുന്നതിനായി ഒരു ഡോക്യുമെന്റ‌് ടൈപ‌് ചെയ്യുന്നതുവരെ ഉപയോക്താക്കൾ കാത്തിരിക്കണം. പിന്നീട് പിശകുകൾ  സ്വീകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിനുള്ള സംവിധാനവും കാണും. ഗൂഗിൾ മെഷീൻ ലേണിങ‌് ആൽഗോരിഥവും  സ്‌‌‌പെല്ലിങ‌് ചെക്കറും  ഉപയോഗിച്ചാണ് പുതിയ ഫീച്ചറും കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ എത്രയും പെട്ടന്ന് ഗൂഗിൾ ഇത് അവതരിപ്പിക്കാൻ ഇരിക്കുകയാണ്. Read on deshabhimani.com

Related News