ജിയോയെ വെല്ലാന്‍ 'ലക്ഷ്മി'; പുത്തന്‍ ഓഫറുമായി ബിഎസ്എന്‍എല്‍കൊച്ചി > റിലയന്‍സ് ജിയോയുടെ നൂറ് ശതമാനം ക്യാഷ്ബാക് ഓഫറിന് മറുപടിയുമായി ബിഎസ്എന്‍എല്‍. 50 ശതമാനം ടോക് ടൈം അധികം നല്‍കുന്ന ലക്ഷ്മി ഓഫറുമായാണ് ബിഎഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. ദീപാവലി സ്പെഷ്യല്‍ ഓഫര്‍ പ്രകാരം 290, 390, 590 എന്നീ ഓഫറുകളില്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക്  ബിഎസ്എന്‍എല്‍ 50 ശതമാനം അധികം ടോക് ടൈം നല്‍കും. ഓഫര്‍ പ്രകാരം 290ന് 435ഉം 390ന് 585ഉം 590ന് 885 രൂപയുടെയും ടോക് വാല്യുവാണ് ലഭിക്കുക. ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ് ഓഫര്‍. ദസറ ആഘോഷസമയത്ത് വിജയ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. താരതമ്യേന ചെറിയ തുകകളായ 42, 44, 65, 88, 122 എന്നീ സ്പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ക്കാണ് വിജയ് ഓഫര്‍ നല്‍കിയിരുന്നത്. ലക്ഷ്മി ഓഫറിന് സമാനമായി 50 ശതമാനം ടോക് വാല്യുവാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ജിയോയോടൊപ്പം തന്നെ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികളോട് പിടിച്ചുനില്‍ക്കാനുള്ള പോരാട്ടത്തിലാണ് പൊതുമേഖല സംരഭമായ ബിഎസ്എന്‍എല്‍. ദീപാവലി പ്രമാണിച്ച് ജിയോ 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു   Read on deshabhimani.com

Related News