സ്പെയ്ൻ, പോർച്ചുഗൽ പ്രീക്വാർട്ടറിൽ

മൊറോക്കോക്കെതിരെ ഗോൾ നേടിയ ഇസ്‌കോ(വലത്ത്‌) ഇനിയേസ്‌റ്റക്കൊപ്പം ആഹ്ലാദം പങ്കുവെക്കുന്നു


മോസ്കോ അവസാന കളിയിൽ സമനിലയുമായി രക്ഷപ്പെട്ട പോർച്ചുഗലും സ്പെയ്നും ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടറിൽ കടന്നു. മൊറോക്കോ സ്പെയ്നിനെ 2‐2ന് പിടിച്ചുനിർത്തിയപ്പോൾ ഇറാൻ 1‐1ന് പോർച്ചുഗലിനെ ഞെട്ടിച്ചു. 30ന് പ്രീക്വാർട്ടറിൽ ഉറുഗ്വേപോർച്ചുഗലിനെയും ജൂലൈ ഒന്നിന് സ്പെയ്ൻ റഷ്യയെയും നേരിടും. ഗ്രൂപ്പ് ബിയിൽ സ്പെയ്നിനും പോർച്ചുഗലിനും അഞ്ചു പോയന്റാണുള്ളത്. ഗോൾ ശരാശരിയിലും ഇരുടീമും തുല്യം. കൂടുതൽ ഗോളടിച്ചതിന്റെ ആനുകൂല്യത്തിൽ സ്പെയ്ൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് ഉറുഗ്വേ ഗ്രൂപ്പ് എ ജേതാക്കളായി. അവസാന മത്സരത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് സൗദി അറേബ്യ വിജയവുമായി മടങ്ങി.  മൂന്നാംജയത്തോടെ ഉറുഗ്വേക്ക് ഒമ്പതു  പോയിന്റായി. റഷ്യക്ക് ആറും സൗദിക്ക് മൂന്നും. മൂന്ന് കളിയും തോറ്റാണ്  ഈജിപ്തിന്റെ മടക്കം. ലൂയിസ് സുവാരസ്, എഡിൻസൺ കവാനി എന്നിവർ ഉറുഗ്വേക്കായി ഗോളടിച്ചു. മൂന്നാമത്തേത്ഡെനിസ് ചെറിഷേവിന്റെ ദാനഗോളാണ്. സൽമാൻ അൽഫറാജ് , സലേം അൽദസ്വറി എന്നിവർ സൗദിക്കായി ഗോളടിച്ചു. മുഹമ്മദ് സലായുടെ ബൂട്ടിൽനിന്നായിരുന്നു ഈജിപ്തിന്റെ ഗോൾ. Read on deshabhimani.com

Related News