സെറീന കുതിപ്പ് തുടങ്ങിന്യൂയോർക്ക് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താൻ പൊരുതുന്ന സെറീന വില്യംസിന് യുഎസ് ഓപ്പണിൽ തകർപ്പൻ തുടക്കം. പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെ ഒന്നാംറൗണ്ടിൽ  സെറീന മടക്കി. 6‐4, 6‐0. ആദ്യസെറ്റ് നേടാൻ ലിനെറ്റിന്റെ ഒരുസെർവ് ഭേദിച്ച സെറീന രണ്ടാംസെറ്റിൽ ഒരുഗെയിംപോലും വിട്ടുകൊടുത്തില്ല. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരിയാണ് സെറീന. ഒരെണ്ണംകൂടി നേടിയാൽ മാർഗരെറ്റ് കോർട്ടിന്റെ 24ന് ഒപ്പമാകും. കഴിഞ്ഞ യുഎസ് ഓപ്പണിൽ പ്രസവത്തിനുവേണ്ടി മത്സരം ഉപേക്ഷിച്ചു. യുഎസ് ഓപ്പണിലെ വമ്പൻ അട്ടിമറികളിലൊന്നായി സിമോണ ഹാലെപ് ഒന്നാംറൗണ്ടിൽ പുറത്തായി. കഴിഞ്ഞ തവണയും ഹാലെപ് ആദ്യറൗണ്ടിൽ പുറത്തായിരുന്നു. ഇത്തവണ ഒന്നാംസീഡാണ് ഹാലെപ്. Read on deshabhimani.com

Related News