ലാ ലിഗ വേൾഡ് : ഇന്ന്‌ ജിറോണ >< മെൽബൺ സിറ്റി

ജിറോണ എഫ്‌സി ടീം കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനത്തിൽ ഫോട്ടോ : എ ആർ അരുൺ രാജ്‌


കൊച്ചി ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീസീസൺ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സ്പാനിഷ് ലീഗ് ക്ലബ് ജിറോണ എഫ്സി  എ ലീഗ് ടീം മെൽബൺ എഫ്സിയെ നേരിടും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴിനാണ് മത്സരം.  ആദ്യമായാണ് ഒരു സ്പാനിഷ് ലീഗ് ടീം ഇന്ത്യയിൽ പ്രീസീസൺ കളിക്കുന്നത്. ശനിയാഴ്‌ച നടക്കുന്ന  അവസാന കളിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിലേക്ക് ഉയർത്തപ്പെട്ട ജിറോണ മികച്ച പ്രകടനമാണ് നടത്തിയത്. റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ തകർത്തു. അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ കുരുക്കി. ലീഗിൽ 14 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഒമ്പതെണ്ണം സമനിലയിൽ പിരിഞ്ഞു. ലീഗിൽ 10‐ാം സ്ഥാനത്താണ് ജിറോണ സീസൺ അവസാനിപ്പിച്ചത്. റയലിനെ തോൽപ്പിച്ച ടീമിലെ ഒമ്പതുപേർ കൊച്ചിയിലെത്തിയ ടീമിലുണ്ട്.  മുൻ ബാഴ്സ സഹപരിശീലകൻ യുസെബിയോ സാക്രിസ്റ്റനാണ് ടീമിന്റെ കോച്ച്.  ആഗസ്ത് 19ന് സീസൺ തുടങ്ങുന്നതിനാൽ മിന്നുന്ന പ്രകടനമാണ് ജിറോണ ലക്ഷ്യം. അവസാന സന്നാഹമത്സത്തിൽ ഒൽദ്ഹാം അത്്ലറ്റിക്കിനോട് ജിറോണ തോറ്റിരുന്നു. മാഞ്ചസ്റ്ററിൽനിന്ന് വ്യാഴാഴ്ച കൊച്ചിലെത്തിയ ടീം വൈകിട്ട് നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. കേരള ബ്ലാസ്റ്റേഴ്സിനെ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി സ്പാനിഷുകാരെ നേരിടാനൊരുങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെ എളുപ്പത്തിൽജയിച്ചുകയറിയതിന്റെ ആത്മവിശ്വാസം ടീമിന് കരുത്തുനൽകും. റില്ല മെഗ്രീയും മൈക്കൽ ഹാല്ലോറണും ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. കൊച്ചിയുടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടത് സിറ്റിക്ക് നേട്ടമാകും. ജിറോണയോട് കടുത്ത പോരാട്ടമാണ് മെൽബൺ സിറ്റി പ്രതീക്ഷിക്കുന്നത്. തകർത്ത് ടൂർണമെന്റിൽ ഒന്നാമതെത്തുകയാണ് സിറ്റിയുടെ ലക്ഷ്യം. സഹോദര ടീമുകളാണ് ജിറോണയും മെൽബൺ സിറ്റി എഫ് സിയും. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് മെൽബൺ സിറ്റി. ജിറോണ എഫ്സിയിലും ഗ്രൂപ്പിന് 44.3 ശതമാനം ഓഹരിയുണ്ട്. Read on deshabhimani.com

Related News