യൊകോവിച്ചിന് കിരീടംസിൻസിനാറ്റി നൊവാക് യൊകോവിച്ചിന് സിൻസിനാറ്റി ടെന്നീസ് കിരീടം. ഫൈനലിൽ റോജർ ഫെഡററെയാണ് യൊകോവിച്ച് തോൽപ്പിച്ചത് (6‐4, 6‐4). പരിക്കുകാരണം ഏറെനാൾ പുറത്തിരുന്ന യൊകോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ കിരീടമാണിത്. ഇതിനുമുമ്പ് അഞ്ചുതവണ ഇവിടെ യൊകോവിച്ച് ഫെഡററെ ഫൈനലിൽ നേരിട്ടുണ്ട്. മൂന്നിലും ഫെഡറർക്കായിരുന്നു കിരീടം. രണ്ടുവർഷത്തിനിടെ ആദ്യമായാണ് യൊകോവിച്ചും ഫെഡററും നേർക്കുനേർ വരുന്നത്. ജയത്തോടെ റാങ്കിങ് പട്ടികയിലും യൊകോവിച്ച് മുന്നേറ്റമുണ്ടായി. പുതിയപട്ടികയിൽ ആറാമതാണ് ഈ സെർബിയക്കാരൻ. അടുത്തമാസം ആരംഭിക്കുന്ന യുഎസ് ഓപ്പൺ ടെന്നീസിൽ യൊകോവിച്ചിന് ഇത് ഗുണം ചെയ്യും. വനിതകളിൽ ഒന്നാം റാങ്കുകാരി സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് ഡച്ചുകാരി കിക്കി ബെർട്ടെൻസ് കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് നഷ്ടമായശേഷമായിരുന്നു ബെർട്ടെൻസിന്റെ തിരിച്ചുവരവ് (2‐6, 7‐6, 6‐2).   Read on deshabhimani.com

Related News