രൂപീന്ദർ തിളങ്ങി; ഇന്ത്യക്ക് ജയംബംഗളൂരു ന്യൂസിലൻഡിനെതിരായ ഹോക്കി ടെസ്റ്റിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ നാലു ഗോളിനാണ് കിവീസിനെ ഇന്ത്യ തോൽപ്പിച്ചത്. ഇരട്ടഗോൾ നേടിയ രൂപിന്ദർ പാൽ സിങ്ങിന്റെ മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മൻദീപ് സിങ്ങും ഹർമൻപ്രീത് സിങ്ങും ഓരോ ഗോൾവീതം നേടി. സ്റ്റഫെൻ ജെന്നെസാണ് ന്യൂസിലൻഡിന്റെ രണ്ടു ഗോളും നേടിയത്. കളിതുടങ്ങി രണ്ടാം മിനിറ്റിൽതന്നെ രൂപിന്ദർ ഇന്ത്യയെ മുന്നിലെത്തിച്ചു. 15‐ാം മിനിറ്റിൽ മൻദീപ് ലീഡ് രണ്ടായി ഉയർത്തി. രണ്ടാം ക്വാർട്ടറിൽ ന്യൂസിലൻഡിനായി ജെന്നെ ഒരു ഗോൾ മടക്കി. എന്നാൽ, രൂപിന്ദർ ലീഡ് ഇന്ത്യക്കായി വീണ്ടും ലക്ഷ്യംകണ്ടു. നാലുമിനിറ്റിനകം ഹർമൻപ്രീത് ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയാക്കി. 55‐ാം മിനിറ്റിലാണ് ന്യൂസിലൻഡ് രണ്ടാം ഗോൾ അടിച്ചത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.   Read on deshabhimani.com

Related News