സെറീന മുന്നോട്ട്ഒഹിയോ മുൻ ലോക ഒന്നാംനമ്പർ സെറീന വില്യംസ് സിൻസിനാറ്റി ഓപ്പൺ ടെന്നിസിൽ രണ്ടാംറൗണ്ടിൽ കടന്നു. റഷ്യയുടെ ഡറിയയെയാണ് സെറീന മടക്കിയത് (6‐1, 6‐2). ചെക് റിപ്പബ്ലിക്കിന്റെ ലോക എട്ടാംനമ്പർ പെട്ര ക്വിറ്റോവയാണ് സെറീനയുടെ അടുത്ത എതിരാളി. വിക്ടോറിയ അസരെങ്കയും രണ്ടാംറൗണ്ടിലേക്ക് മുന്നേറി. സ്പെയ്നിന്റെ കാർല നാവറോയെയാണ് അസരെങ്ക തോൽപ്പിച്ചത് (6‐7, 6‐2, 6‐4). പുരുഷ സിംഗിൾസിൽ മുൻ ഒന്നാംറാങ്കുകാരൻ ആൻഡി മറെ ആദ്യറൗണ്ടിൽ പുറത്തായി. ഫ്രാൻസിന്റെ ലുകാസ് പോലിയാണ് ഇംഗ്ലീഷുകാരനെ മടക്കിയത് (6‐1, 1‐6, 6‐4).   Read on deshabhimani.com

Related News