കോഹ്ലി ഒന്നാമത്ദുബായ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനെതിരായ മികച്ചപ്രകടനമാണ് കോഹ്ലിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഓസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തിനെ കോഹ്ലി പിന്തള്ളി. പരമ്പരയ്ക്ക് മുമ്പ് 27 പോയിന്റ് വ്യത്യാസത്തിൽ സ്മിത്ത് മുന്നിലായിരുന്നു. അവസാന ടെസ്റ്റിൽ സെഞ്ച്വറിയുമായി തിളങ്ങിയ ലോകേഷ് രാഹുലും ഋഷഭ് പന്തും റാങ്കിങ്ങിൽ മുന്നേറി. പത്തൊമ്പതാം സ്ഥാനത്തായിരുന്ന രാഹുൽ 16 ലും 111 ‐മതായിരുന്ന പന്ത് 63 ലും എത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര 4‐1ന് തോറ്റിട്ടും ടെസ്റ്റ് റാങ്കിൽ ഇന്ത്യ ഒന്നാംസ്ഥാനം നിലനിർത്തി. പരമ്പര തോറ്റതോടെ ഇന്ത്യക്ക് 10 പോയിന്റ് നഷ്ടമായെങ്കിലും രണ്ടാംപടിയിലുള്ള ദക്ഷിണാഫ്രിക്കയെക്കാൾ ഒമ്പതു പോയിന്റ് കൂടുതലുണ്ട്. പരമ്പര തുടങ്ങുമ്പോൾ 125 പോയിന്റായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. അതേസമയം, പരമ്പര സ്വന്തമാക്കിയതോടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് നേട്ടമുണ്ടാക്കി. 105 പോയിന്റുമായി ന്യൂസിലൻഡിനെ മറികടന്ന് നാലാമതെത്തി. പരമ്പര തുടങ്ങുമ്പോൾ 97 പോയിന്റുമായി അഞ്ചാമതായിരുന്നു. മൂന്നാംസ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ടിനെക്കാൾ ഒരു പോയിന്റുമാത്രമേ കൂടുതലുള്ളു. Read on deshabhimani.com

Related News