പോർച്ചുഗൽ ഇറ്റലിയെ വീഴ്‌ത്തിലിസ്ബൺ > യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ഇറ്റലിയെ തോൽപ്പിച്ചു. ഒരുഗോളിനാണ് യുറോപ്യൻ ചാമ്പ്യമാരുടെ ജയം. സെവിയ്യ മുന്നേറ്റക്കാരൻ ആന്ദ്രേ സിൽവയാണ്പോർച്ചുഗലിന്റെ വിജയഗോൾ നേടിയത്്. രാജ്യന്തരമത്സരങ്ങളിൽ വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ മത്സരത്തിന് ഇറങ്ങിയത്. സിൽവയും ബ്രമയും ബെർണാഡോ സിൽവയും പോർച്ചുഗൽ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. ഗോളി ജിയാൻല്യൂജി ഡോണരുമ്മയുടെ മികച്ചപ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് ഇറ്റലിയെ രക്ഷപ്പെടുത്തിയത്.  രണ്ടാംപകുതിയുടെ തുടക്കത്തിൽ ആന്ദ്രേ സിൽവ പോർച്ചുഗലിനായി ലക്ഷ്യംകണ്ടു. ബ്രുമയുടെ ക്രോസിൽനിന്നായിരുന്നു സിൽവയുടെ ഗോൾ. ജയത്തോടെ ഗ്രൂപ്പ് 3ൽ പോർച്ചുഗൽ ഒന്നാമതെത്തി. 1957നുശേഷം ആദ്യമായാണ് പോർച്ചുഗൽ ഇറ്റലിയെ തോൽപ്പിക്കുന്നത്. മറ്റുമത്സരങ്ങളിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തുർക്കി സ്വീഡനെ അട്ടിമറിച്ചു. രണ്ടുഗോളിന് സെർബിയയെ റുമേനിയ സമനിലയിൽ കുരുക്കി. ആദ്യപകുതിയിൽ രണ്ടുഗോളിന് മുന്നിൽനിന്നശേഷമാണ് സ്വീഡൻ തോൽവി വഴങ്ങിയത്. ഇരട്ടഗോൾനേടിയ എമ്രെ അക്ബാബയാണ് തുർക്കിക്ക് ജയമൊരുക്കിയത്.   Read on deshabhimani.com

Related News