ഷുൾസ് ഗോളിൽ ജർമനിക്ക് ജയംബെർലിൻ പെറുവുമായുള്ള സൗഹൃദമത്സരത്തിൽ ജർമനിക്ക് 2‐1ന്റെ ജയം.  ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ തിരിച്ചുവരവ്. അരങ്ങേറ്റക്കാരൻ തികോ ഷുൾസാണ് വിജയഗോൾ നേടിയത്. യൂലിയൻ ബ്രാൻഡ് ജർമനിക്കായി സമനില ഗോളടിച്ചു. ജർമനിയെ ഞെട്ടിച്ച് ലൂയിസ് അഡ്വിൻകുല പെറുവിനായി തുടക്കത്തിൽതന്നെ ഗോൾനേടി. ആദ്യപകുതിക്ക് തൊട്ടുമുമ്പാണ് ജർമനി ഒപ്പമെത്തിയത്. കളിയവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഷുൾസ് വിജയഗോൾ നേടി.   Read on deshabhimani.com

Related News