ഇംഗ്ലണ്ട് ആഘോഷിക്കുന്നു

ഇംഗ്ലീഷ്‌ ആരാധകരുടെ ആഹ്ലാദം


ലണ്ടൻ ഇരുപത്തെട്ടു വർഷത്തിനുശേഷം ലോകകപ്പ് സെമിയിലെത്തിയത് വൻ ആഘോഷത്തോടെ ഇംഗ്ലീഷുകാർ വരവേറ്റു. നഗരഹൃദയങ്ങളിൽ സ്ഥാപിച്ച കൂറ്റൻസ്ക്രീനുകളിൽ കടുത്ത ചൂടിനെ അവഗണിച്ച് നിരവധിപേർ കളികാണാനെത്തി. ഉച്ചയോടെ നഗരങ്ങൾ ശൂന്യമായി. ജനങ്ങൾ ടി വിക്ക് മുന്നിലായി. കളിയുടെ തുടക്കത്തിൽ പിരിമുറക്കും അനുഭവപ്പെട്ടെങ്കിലും ഗോൾനേടിയതോടെ ഇംഗ്ലീഷുകാർ തുള്ളിച്ചാടി. റെക്കോഡ് തുകയുടെ ബിയറാണ് വിറ്റത്. ദക്ഷിണ ലണ്ടനിലെ ബ്രൈറ്റൺ ബീച്ചിലും മില്ലേനിയും സ്ക്വയറിലും ആരാധകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. റഷ്യയിലേക്കുള്ള വിമാന സർവീസ് അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ ബ്രിട്ടിഷ് എയർവെയ്സിൽമാത്രം 700 ശതമാനം വർധന ഉണ്ടായി. സർവീസുകൾ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിമാനക്കമ്പനികൾ. അതിരുവിടുന്ന ആഘോഷമാണ് പലയിടത്തുമുണ്ടായത്. ലണ്ടനിൽ ആംബുലൻസ് കാറിനു മുകളിൽകയറി നൃത്തം ചെയ്തതിനെ തുടർന്ന് വാഹനത്തിന് കേടുപറ്റി. വൈദ്യുതി പോസ്റ്റിനുമുകളിൽ കയറിയും ആളുകൾ ആഘോഷിച്ചു. Read on deshabhimani.com

Related News