കുക്ക് കളി നിർത്തുന്നുലണ്ടൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്റ്സ്മാൻ അലസ്റ്റയർ കുക്ക് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റിനുശേഷം കുക്ക് കളിനിർത്തും. വെള്ളിയാഴ്ചയാണ് മത്സരം. പരമ്പരയിലെ മോശം പ്രകടനമാണ് കുക്കിന്റെ വിരമിക്കലിന് കാരണമായത്. കൗണ്ടി ക്രിക്കറ്റിൽ എസെക്സിനുവേണ്ടി കളി തുടരുമെന്ന് കുക്ക് വ്യക്തമാക്കി. ഇംഗ്ലണ്ടിനുവേണ്ടി 161 ടെസ്റ്റിൽനിന്നായി 12,254 റൺ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവുംകൂടുതൽ റൺ നേടിയ കളിക്കാരനുംകൂടിയാണ് ഈ മുപ്പത്തിമൂന്നുകാരൻ. കൂടുതൽ ടെസ്റ്റ് കളിച്ചതിന്റെ റെക്കോഡുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയവരിൽ ആറാമതുണ്ട് ഈ ഇടംകൈയൻ ബാറ്റ്സ്മാൻ. ഈ വർഷം ഒമ്പത് ടെസ്റ്റിൽ 18.62 ആണ് കുക്കിന്റെ ബാറ്റിങ് ശരാശരി. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ നാല് മത്സരം കഴിഞ്ഞപ്പോൾ ഒരു അര സെഞ്ചുറിപോലുമില്ല. 2010നുശേഷം ആദ്യമായി കുക്കിന്റെ ബാറ്റിങ് ശരാശരി 45ൽ താഴെവന്നു. 2006ൽ ഇന്ത്യക്കെതിരെയായിരുന്നു കുക്കിന്റെ അരങ്ങേറ്റം.ശേഷം ടെസ്റ്റിൽ 32 സെഞ്ചുറികൾ നേടി.   Read on deshabhimani.com

Related News