ഫെഡറർ മുന്നോട്ട്ന്യൂയോർക്ക് റോജർ ഫെഡററും നൊവാക് യൊകോവിച്ചും യുഎസ് ഓപ്പൺ ടെന്നീസ് പ്രീ ക്വാർട്ടറിൽ. വനിതകളിൽ ആഞ്ചലിക് കെർബറും പെട്ര ക്വിറ്റോവയും പുറത്തായി. അഞ്ചുതവണ ചാമ്പ്യനായ ഫെഡറർ ഓസ്ട്രേലിയയുടെ നിക്ക് കിർഗോയിസിനെ മൂന്നാംറൗണ്ടിൽ മടക്കി(6‐4, 6‐1, 7‐5). പ്രീക്വാർട്ടറിൽ ഫെഡറർ ജോൺ മിൽമാനെ നേരിടും. ഫ്രഞ്ചുകാരൻ റിച്ചാർഡ് ഗാസ്ക്വറ്റിനെയാണ് യൊകോവിച്ച് തോൽപ്പിച്ചത് (6‐2, 6‐3, 6‐3). പോർച്ചുഗലിന്റെ ജൂവോ സോസയാണ് സെർബിയൻ താരത്തിന്റെ പ്രീക്വാർട്ടറിലെ എതിരാളി. അതേസമയം, ജർമൻ യുവതാരം അലക്സാണ്ടർ സ്വെരേവ് മൂന്നാംറൗണ്ടിൽ പുറത്തായി. നാട്ടുകാരനായ ഫിലിപ് കോൾസ്ക്രീബറാണ് സ്വെരേവിനെ തോൽപ്പിച്ചത്. ആദ്യസെറ്റ് ടൈബ്രേക്കിലൂടെ സ്വന്തമാക്കിയശേഷമാണ് സ്വെരേവ് പിന്നോട്ട് പോയത് (6‐7, 6‐4, 6‐1, 6‐3). വനിതാ സിംഗിൾസ് മൂന്നാംറൗണ്ടിൽ സ്ലോവാക്യയുടെ 29‐സീഡ് ഡോമിനിക്ക സിബുൾകോവയാണ്  വിംബിൾഡൺ ചാമ്പ്യൻ കെർബറെ മടക്കിയത് (3‐6, 6‐3, 6‐3). ക്വറ്റോവയെ ആര്യാ സാബാലൻനയ് തോൽപ്പിച്ചു (7‐5, 6‐1). മികച്ച ഫോമിലുള്ള മരിയ ഷരപോവ നാലാംറൗണ്ടിലെത്തി. Read on deshabhimani.com

Related News