'ഞാനാണ് എല്ലാത്തിനും ഉത്തരവാദി'; വേദനയോടെ മെസി പറയുന്നുമോസ്‌‌‌കോ> ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ പ്രതികരണവുമായി ലയണല്‍ മെസി. പെനല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ തനിക്കേറെ ദു:ഖമുണ്ടെന്നും മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും മെസി പറഞ്ഞു. 'പെനല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ, അര്‍ജന്റീന അര്‍ഹിച്ച വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടപ്പെടുത്തിയത്. ഇത് എന്നെ അറെ വേദനിപ്പിക്കുന്നതാണ്. ഈ കളികൊണ്ട് ഞങ്ങളുടെ മുന്നോട്ടുള്ള കളിയെ അളക്കേണ്ടതില്ല' മെസി കൂട്ടിച്ചേര്‍ത്തു. 64ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്കു ലഭിച്ച പെനല്‍റ്റി മെസി തുലച്ചത്. ബോക്‌സില്‍ കടന്ന മെസയെ മാഗ്‌സന്‍ തള്ളിയിട്ടതിനായിരുന്നു ഐസ്ലന്‍ഡിന് റഫറി പിഴയിട്ടത്. മെസിയുടെ ഇടംകാല്‍കൊണ്ടുള്ള ദുര്‍ബലമായ ഷോട്ട് ഗോളി ഹാല്‍ഡോസണ്‍ വലത്തേക്കു ചാടി തട്ടിയകറ്റി.  പിന്നീട്, ഗോളിനായി അര്‍ജന്റീന ആവുംവിധം പൊരിഞ്ഞുകളിച്ചു. എന്നാല്‍, മഞ്ഞുമലയില്‍ വിള്ളല്‍ വീഴ്ത്താന്‍ അതൊന്നും മതിയായില്ല.   Read on deshabhimani.com

Related News