ഹിമ ഓടിക്കയറിയത് ചരിത്രത്തിലേക്ക്; തിളങ്ങി ഇന്ത്യഫിന്‍ലാന്‍ഡ് > ചരിത്രനേട്ടവുമായി ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യ.  പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമാ ദാസ് സ്വര്‍ണം കരസ്ഥമാക്കിയതോടെയാണ്  ലോക വേദിയില്‍ ഇന്ത്യയെന്ന  സ്വരം വീണ്ടും ഉയര്‍ന്നുകേട്ടത്‌ 51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹിമാ സ്വര്‍ണം കരസ്ഥമാക്കിയത്. 52.07 സെക്കന്റില്‍ ഓടിയെത്തിയ മിക്ലോസിനാണ് വെള്ളി. 52.28 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സന്‍ വെങ്കലവും സ്വന്തമാക്കി. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സീമ പൂനിയ (വെങ്കലം ഡിസ്‌കസ് ത്രോ, 2002), നീരജ് കൗര്‍ (വെങ്കലം ഡിസ്‌കസ് ത്രോ, 2014) എന്നിവരാണ് നേരത്തെ മെഡല്‍ നേടിയവര്‍.ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്നത്. 1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ മില്‍ഖസിങും 1984 ലോസ് ആഞ്ചല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി  ഉഷയും നേടിയ നാലാം സ്ഥാനങ്ങളാണ് ഒരു ലോക വേദിയിലെ ട്രാക്ക് ഇവന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ചനേട്ടം. എന്നാല്‍ വ്യാഴാഴ്ച ഹിമാ ദാസ് എന്ന ആസാമിലെ ധിങ്ങ് ഗ്രാമത്തിലെ കര്‍ഷകരുടെ മകള്‍ ഒന്നാം സ്ഥാനത്തോടെ തന്നെ കായികലോകത്തെ മിന്നും താരമായി മാറുകയായിരുന്നു. ഇന്ത്യയുടെ  കായിക ചരിത്രത്തിലെ മറ്റേതു  നേട്ടങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതു തന്നെയാണ് ഹിമയുടെ ഈ വിജയം.   Read on deshabhimani.com

Related News