ഫ്രാൻസ്‌, ഡെൻമാർക്ക്‌ പ്രീക്വാർട്ടറിൽ

ഗോൾ നേടിയ പെറുവിന്റെ ആന്ദ്രേ കാറില്ലോ കൂട്ടുകാരൻ യാഷിമർ യോടുമിനെ തോളിലേറ്റി ആഹ്ലാദം പങ്കുവെക്കുന്നു


മോസ്കോ ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞ ഫ്രാൻസും ഡെൻമാർക്കും ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടറിൽ കടന്നു. അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച്് പെറു മടക്കം ഗംഭീരമാക്കി. 40 വർഷത്തിനുശേഷമുള്ള പെറുവിന്റെ വിജയം പക്ഷേ, വൈകിപ്പോയി.  ഗ്രൂപ്പ് സിയിൽ ഏഴു പോയിന്റോടെ ഫ്രാൻസും അഞ്ച് പോയിന്റുമായി ഡെൻമാർക്കും അവസാന 16ൽ സ്ഥാനം പിടിച്ചു. മൂന്നു പോയിന്റോടെ പെറു പുറത്തായി. ഓസ്ട്രേലിയക്ക് ഒരു പോയിന്റ് മാത്രം. 32 വർഷത്തിനുശേഷം ലോകകപ്പിൽ തിരിച്ചെത്തിയ പെറുവിനായി  ഇരുപകുതികളിൽ ആന്ദ്രേ കാറില്ലോയും ക്യാപ്റ്റൻ പൗളോ ഗ്വിറോറോയും ഗോളടിച്ചു. ഗോളടിച്ചില്ലെങ്കിലും ഫ്രാൻസും ഡെന്മാർക്കും തമ്മിലുള്ള മത്സരം റെക്കോർഡ് പുസ്തകത്തിൽ സ്ഥാനംപിടിച്ചു. ഈ ലോകകപ്പിൽ 36 മത്സരങ്ങൾക്കുശേഷമുള്ള ഗോൾരഹിതസമനില.  1954 ൽ 26 മത്സരങ്ങൾക്കു ശേഷം പിറന്ന ഗോൾരഹിത സമനിലയായിരുന്നു നിലവിലെ റെക്കോഡ്. 64 വർഷത്തിനുശേഷമാണ്‌ റഷ്യയിൽ റെക്കോഡ്‌ തകരുന്നത്‌. Read on deshabhimani.com

Related News