ഏഷ്യ കപ്പ്: ഇന്ത്യ‐ബംഗ്ലാ ഫൈനൽകോലാലംപുർ ഏഷ്യാ കപ്പ് വനിതാ ട്വന്റി‐20യിൽ ഇന്ത്യ ഫൈനലിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഇന്നു നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശാണ് എതിരാളികൾ.പാകിസ്ഥാനെതിരെ 73 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 16.1 ഓവറിൽ ജയം നേടി. ആദ്യം ബാറ്റ്ചെയ്ത പാകിസ്ഥാന് ഏഴിന് 72 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റെടുത്ത ഏക്താ ബിഷ്റ്റ് ആണ് പാകിസ്ഥാനെ തകർത്തത്. ബാറ്റിങ്നിരയിൽ 40 പന്തിൽ 38 റണ്ണെടുത്ത സ്മൃതി മന്ദാന തിളങ്ങി.   Read on deshabhimani.com

Related News