സര്‍ക്കാര്‍ പ്രവാസിയുടെ ഹൃദയത്തില്‍ തൊട്ട് തുടങ്ങുമ്പോള്‍.......കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വോട്ടു നല്‍കി വിജയിപ്പിച്ച ജനത അവര്‍ നല്‍കിയ പിന്തുണ വെറുതെയായില്ല എന്നത് അനുഭവിച്ചറിയുകയാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു പ്രോഗ്രസ് ഗാര്‍ഡ് കണക്കെ മുന്‍പില്‍ വെച്ച് നടപ്പാക്കി വരികയാണ് പിണറായി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍. നേരിട്ട് തെരെഞ്ഞുടുപ്പ് പ്രക്രിയയില്‍ ഇടപെടാത്തവരും, എന്നാല്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരുമായ ഒരു പ്രബല വിഭാഗമുണ്ട്. അവരാണ് ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസി സമൂഹം. നിരന്തരം മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ടുകൊണ്ടിരുന്ന പ്രവാസി സമൂഹം, ഇന്ന് വലിയ പ്രത്യാശയുടെയുടെയും പ്രതീക്ഷയുടെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. പിണറായി സര്‍ക്കാര്‍ അവരുടെ ഹൃദയത്തില്‍ തൊട്ടിരിക്കുന്നു, അവരുടെ സ്പന്ദനങ്ങള്‍ അറിയുന്നു. നിങ്ങളോടൊപ്പമുണ്ട് എന്ന് നിലപാടുകളിലൂടെ മാത്രമല്ല തീരുമാനങ്ങളിലൂടെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളമാകെ ഒരു പ്രവാസി സൌഹൃദ അന്തരീക്ഷമൊരുക്കിയിരിക്കുന്നു ഈ സര്‍ക്കാര്‍. പ്രവാസം കഴിഞ്ഞും തിരിച്ചുവന്നാലുള്ള ശിഷ്ട ജീവിതം അന്തസുള്ളതാക്കാന്‍ പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപിച്ചുകൊണ്ട് സര്‍ക്കാരിന്റെ ആദ്യ സമ്മാനം നേരത്തെ തന്നെ പ്രവാസിക്ക് നല്‍കി കഴിഞ്ഞിരുന്നു. ഗള്‍ഫിലെ സ്വദേശി വല്‍ക്കരണത്തിന്‍റെയും ലോകത്ത് പൊതുവായി രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെയും ഭാഗമായി പതിനായിരക്കണക്കിനു പേരാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വന്നുക്കൊണ്ടിരിക്കുന്നത്. അങ്ങനെ വന്നെത്തിയ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസത്തിന്റെ കിരണവുമായി നോര്‍ക്കയുടെ സ്വയം തൊഴില്‍ കണ്ടെത്തുവാനുള്ള വായ്പകള്‍ തുച്ചമായ പലിശനിരക്കില്‍ നല്‍കുന്നപദ്ധതി നല്ല രീതിയില്‍ നടന്നു വരുന്നു. പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ വായപാപേക്ഷകര്‍ക്കുള്ള ക്ലാസ്സുകളും വായ്പ വിതരണവും മെച്ചപ്പെട്ട നിലയിൽ നടന്നു വരുന്നു. ഇതില്‍ തന്നെ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി മൂന്ന്‍ ശതമാനം പലിശ നിരക്കിലാണ് സ്വയം തൊഴില്‍ പദ്ധതിക്ക് ഇരുപത് ലക്ഷം വരെയുള്ള വാഴ്പ അനുവദിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ ഇന്നേ വരെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാതിരുന്ന ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി കഴിഞ്ഞു. പ്രവാസിയുടെ ചെറുതും വലുതമായ സമ്പാദ്യം സുരക്ഷിതമാക്കുകയും അത് നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കിഫ്ബി’ യും സര്‍ക്കാരിന്റെ വേറിട്ട പദ്ധതികള്‍ തന്നെയാണ്. ഇപ്പോഴിതാ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക വികസന പ്രക്രിയയില്‍ പ്രവാസികളെ നേരിട്ട് പങ്കാളികളാക്കാന്‍ ലോക കേരള സഭ എന്ന പേരില്‍ ചരിത്രപരമായ നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു. മുന്‍പ് നമ്മള്‍ പല പ്രഖ്യാപനങ്ങളും പ്രവാസി സമ്മേളന മാമാങ്കങ്ങളും കണ്ടവവരും കണ്ടു മടുത്തവരുമാണ്. എന്നാല്‍ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി ലോകത്താകമാനമുള്ള മലയാളി പ്രവാസി സമൂഹത്തെയാകെ പങ്കാളികളാക്കി വിവിധ കര്‍മ്മ പരിപാടികളാണ് കേരളമാകെ നടക്കുന്നത്. പ്രവാസി സമൂഹത്തിലെ കലാകാരന്മാരെയും കലാ വാസനകളെയും പ്രോസ്താഹിപ്പിക്കാന്‍ നാടകോത്സവം, ആഗോള മാധ്യമ സെമിനാര്‍, പുസ്തക പ്രദര്‍ശനം, പ്രവാസി സാഹിത്യ മത്സരങ്ങള്‍, ചിത്ര കലയും പ്രദര്‍ശനവും, പ്രവാസി ശാസ്ത്രന്ജരുടെ പങ്കാളിത്തത്തില്‍ സംവാദവും അവരുടെ കഴിവുകളുടെ പ്രദര്‍ശനവും, മലയാള മിഷന്റെ നേതൃത്വത്തിലുള്ള സെമിനാറുകള്‍ തുടങ്ങി നിരവധി വേദികളാണ് പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വികസന പ്രക്രിയയില്‍ പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്താനും പ്രവാസി സമൂഹത്തിനു പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചചെയ്യാനുമുള്ള വേദിക്ക് അടുത്ത ദിവസം കേരളം ഒരുങ്ങുകയായി. അതെ, സാര്‍ത്ഥകമായ ഇടപെടലാണ് ജനുവരി പന്ത്രണ്ട് പതിമൂന്നു തിയതികളില്‍ കേരള നിയമസഭ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നാടിന്‍റെ വികസന കാഴ്ചപാട് രൂപപ്പെടുത്തുന്നതില്‍ പ്രവാസികൂടി പങ്കുവഹിക്കുകയാണ്. അവിടെ ഉയര്‍ന്ന്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പൊതു രൂപം നല്‍കി അത് വഴി ഭാവി കേരളത്തെ വാര്‍ത്തെടുക്കാന്‍, പ്രവാസിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ ലോക കേരള സഭക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. (കുവൈറ്റിലെ മാധ്യമ പ്രവർത്തകനാണ്‌ ലേഖകൻ) Read on deshabhimani.com

Related News