ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 26,27 തീയതികളില്‍ റോക്ക്‌ലാന്റില്‍ന്യൂയോര്‍ക്ക് >  മുപ്പതാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്  മെയ് 26, 27 തീയതികളില്‍ ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൗണ്ടിയില്‍ വെച്ചു നടക്കും. കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് സ്പോര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിഥ്യമരുളുന്നത്. നോര്‍ത്ത് അമേരിക്കയിലെ പതിനഞ്ചില്‍പ്പരം സ്റ്റേറ്റുകളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ മാറ്റുരയ്ക്കുന്ന വോളിബോള്‍ മാമാങ്കത്തിന് ഇപ്രാവശ്യം വേദിയാകുന്നത് റോക്ക്ലാന്റ് കമ്യൂണിറ്റി കോളേജാണ്. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് റോക്ക്ലാന്റിലേക്ക് തിരിച്ചുവരുന്നത് വോളിബോള്‍ പ്രേമം നെഞ്ചിലേറ്റുന്ന ന്യൂയോര്‍ക്കിലെ കായിക പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ടീം മാനേജര്‍ ജ്യോതിഷ് ജേക്കബിന്റെ അധ്യക്ഷതയില്‍ പതിനഞ്ചംഗ  കമ്മിറ്റി രൂപീകരിക്കുകയും, മുന്‍ മാനേജര്‍ ഷാജന്‍ തോട്ടക്കരയില്‍ നിന്നും ചെക്ക് സ്വീകരിച്ച് ഫണ്ട് ശേഖരണത്തിന്റെ കിക്കോഫ് നിര്‍വഹിക്കുകയും ചെയ്തു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്ലബ് പ്രസിഡന്റ് ജിജി ജോര്‍ജ് (845 270 8096), മാനേജര്‍ ജ്യോതിഷ് ജേക്കബ് (845 641 4521), ഇവന്റ് കോര്‍ഡിനേറ്റേഴ്സായ സാജന്‍ തോമസ് (845 321 0781), ചാള്‍സ് മാത്യു (845 558 1892)  വെബ്‌സൈ‌റ്റ്: ംംം.ഗഢഘചഅ.രീാ   Read on deshabhimani.com

Related News