കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറി; ആവാസവ്യവസ്ഥയ്‌ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യും: മന്ത്രി ടി പി രാമകൃഷ്ണന്‍ദോഹ > കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിലും മറ്റ് തൊഴില്‍മേഖലകളിലും ഇത്തരത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. ഖത്തര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ തൊഴില്‍ നേടാനാവശ്യമായ നൈപുണ്യവികസനം ഉറപ്പാക്കാന്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും. പ്രവാസിക്ഷേമത്തിന് സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകരെ അദ്ദേഹം കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ചടങ്ങില്‍ സംബന്ധിച്ച വ്യവസായികളുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. ഖത്തര്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് ഒഡെപെക്ക് വഴി റിക്രൂട്ട്‌മെന്റ് നടത്താനുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നെന്ന് മന്ത്രി അറിയിച്ചു. ഒഡെപെക്കിന്റെയും കേരള അക്കാദമി േഫാര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ സംസാരിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍  പെരിയസ്വാമി കുമരന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി രാജഗോപാല്‍, എ ബി എന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജെ കെ മേനോന്‍, ദോഹ ബാങ്ക് സിഇഒ ഡോ. ആര്‍ സീതാരാമന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. കെ സി ചാക്കോ, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ കെ കെ ശങ്കരന്‍, ഒഡെപെക്ക് ജനറല്‍ മാനേജര്‍ എസ് എസ് സജു എന്നിവരും സംബന്ധിച്ചു. ഡയാര്‍കോ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ യു അച്ചു, കമ്മ്യൂണിറ്റി റീച്ച് ഔട്ട് കോ ഓഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദാവി, വ്യവസായപ്രമുഖന്‍ സിദ്ദിഖ്, യൂണിറ്റ് നഴ്‌സിങ്ങ് അസോസിയേഷന്‍ മാനേജിങ് ഡയറക്ടര്‍ അല്‍ അഹമ്മദ്, ടെസിംഗ് സീനിയര്‍ മാനേജര്‍ സുരേഷ് ശര്‍മ്മ, എക്കോണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി എ ഷുക്കൂര്‍ കിനാലൂര്‍, ഒമര്‍ ഗ്രൂപ്പ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഉസ്മാന്‍ മൊഹമ്മദ്, ഖത്തര്‍ റിലയന്‍സ് ഇന്റര്‍നാഷണല്‍ എംഡി അബ്ദുള്ള തെരുവത്ത്, കെയര്‍ ഇന്‍ കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഇ പി അബ്ദുള്‍ റഹ്മാന്‍, കേരള ബിസിനസ് ഫോറം ഡയറക്ടര്‍ വര്‍ഗീസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News