മുഹറം ഒഴിവ് ദിനത്തില്‍ ഏകദിന പഠന ക്യാമ്പ് മസ്ജിദുല്‍ കബീറില്‍കുവൈത്ത് സിറ്റി > ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ്‌വ വിംഗ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പികുന്ന ഏകദിന പഠന ക്യാമ്പ് മുഹറം ഒഴിവ് ദിനമായ സെപ്തംബര്‍ 11 ചൊവ്വാഴ്ച കാലത്ത് 9.30 മുതല്‍ വൈകുന്നേരം 4 വരെ മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തില്‍ ഓര്‍മ്മകള്‍ ബാക്കിവെച്ച പ്രകൃതി ദുരന്തങ്ങള്‍, മനസ്സും ശരീരവും അറിയേണ്ട അറിവുകളള്‍, പ്രയാസ സമയത്തെ ആരാധനകള്‍, ആധുനിക പൗരാണിക വായനയും വ്യാഖ്യാനവും, ബാക് ടു സ്‌കൂള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസുകളും വീഡിയോ പ്രദര്‍ ശനം, ക്വിസ്സ് മത്സരം, ഇസ്‌ലാമിക ഗാനങ്ങള്‍, പ്രളയാനുഭവങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.  ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹിമാന്‍ തങ്ങള്‍, അബ്ദുല്‍ അസീസ് സലഫി, മുഹമ്മദ് ഷാനിബ്, സി കെ അബ്ദുല്ലത്തീഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.   Read on deshabhimani.com

Related News