ഓക്‌സ്‌ഫോഡിൽ ചേതന സംഘടിപ്പിക്കുന്ന സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം 16ന്‌; സി രവിചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുംലണ്ടൻ > എസ്സൻസ്‌ യുകെയുടെ സഹകരണത്തോടു കൂടി ചേതന യുകെ നടത്തുന്ന സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന ശാസ്ത്ര സാഹിത്യ പുരസ്‌കാര ജേതാവും ശാസ്‌രത പ്രചാരകനുമായ സി രവിചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മെയ് 16 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതൽ 9 വരെ ഓക്‌സ്‌ഫോർഡിലെ നോർത്ത് വേ ഇവാൻജെലിക്കൽ ചർച് ഹാളിലാണ്‌ പരിപാടി. വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ട് ചേരുന്ന സമ്മേളനത്തിൽ ഹോക്കിങ്ങിന്റെ സാമൂഹിക പ്രസക്തിയെപ്പറ്റിയും മറ്റ് ശാസ്ത്ര വിഷയങ്ങളെപ്പറ്റിയും  സി രവിചന്ദ്രൻ  സംസാരിക്കും. തുടർന്ന് വ്യത്യസ്‌ത വിഷയങ്ങളിൽ സദസ്യർക്ക് അദ്ദേഹവുമായി സംവദിക്കാനും അവസരമുണ്ടാകും. ശാസ്‌ത്രബോധം വളർത്തുക അന്ധവിശ്വസങ്ങളെ എതിർക്കുക എന്നീ ലക്ഷ്യങ്ങളോടെ നടക്കുന്ന സംവാദ പരിപാടിയിൽ പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ചേതന യുകെ അറിയിച്ചു. Read on deshabhimani.com

Related News