ദുരിതാശ്വാസനിധി: സാരഥി കുവൈറ്റ് അഞ്ച് ലക്ഷം നല്‍കികുവൈറ്റ് സിറ്റി > സാരഥി കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സാരഥി പ്രസിഡന്റ് സുഗുണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ചടങ്ങില്‍ എംഎല്‍എ ഹരീന്ദ്രന്‍, സാരഥി ട്രഷറര്‍ ബിജു സി വി, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ബിജു ഗംഗാധരന്‍, ട്രസ്റ്റ് സെക്രട്ടറി സജീവ് കുമാര്‍, സാരഥി മുതിര്‍ന്ന അംഗം രവി , ബിജൂ പാറശാല എന്നിവര്‍ സന്നിഹിതരായിരുന്നു.   Read on deshabhimani.com

Related News