സമീക്ഷ പുരോഗമന സാംസ്‌കാരിക വേദി സാംസ്‌കാരിക സമ്മേളനം ജൂലായ് ഏഴിന്; ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍മാഞ്ചസ്റ്റര്‍ > പുരോഗമന ആശയങ്ങള്‍ക്കും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കും പ്രധാന്യം നല്‍കി യുകെയില്‍ രൂപീകൃതമായ സമീക്ഷ സാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ ഏഴിന്  പൂളില്‍ വെച്ച് നടക്കും. രണ്ട് മണി മുതല്‍ അഞ്ച് മണി വരെ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും നടക്കും. ശേഷം ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തും. കേരള നിയമസഭാ സ്‌പീക്കര്‍  പി ശ്രീരാമകൃഷ്‌ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ ചാപ്‌റ്ററുകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനോടപ്പം ലോക കേരളസഭയില്‍ യുകെയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും യുകെയിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് മത്സരിച്ച് ജയിച്ച മലയാളികളായ പ്രതിനിധികളും യുകെ മിഷന്‍ പ്രവര്‍ത്തകരും പങ്കെടുക്കും. യുകെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനും ഭാഷാ വളര്‍ച്ചയ്ക്കും പുരോഗമന ചിന്തകള്‍ക്കും ഊന്നല്‍ നല്‍കി അഞ്ച് വര്‍ഷം മുന്‍പ് രൂപികരിച്ച പ്രൊഗ്രസീവ് മലയാളീ സൊസൈറ്റിയുടെ തുടര്‍ച്ചയാണ് 2016ല്‍ പിറവിയെടുത്ത സമീക്ഷ. കഴിഞ്ഞ കാലങ്ങളിലെ വേറിട്ട പ്രവര്‍ത്തനംകൊണ്ട് യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സമീക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആശയാവിഷ്‌കാരങ്ങള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും പ്രചോദനം നല്‍കാന്‍ സ്ത്രീ സമീക്ഷയും ഒപ്പം പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക സമ്മേളനവും പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും വിജയമാക്കാന്‍ ജനറല്‍ കണ്‍വീനര്‍ പോളീ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.  സമ്മേളന നടത്തിപ്പിനായി കാലാസാംസ്‌കാരികം, പബ്ലിക് റിലേഷന്‍സ്, പ്രമേയം, ഫുഡ്, താമസം എന്നീ സബ് കമ്മറ്റികളും പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കേരള സാംസ്‌കാരിക തനിമയും ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാപരിപാടികള്‍ക്കൊപ്പം ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ഭാവാഭിനയ വര്‍ക്ക്ഷോപ്പും ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകിയുടെ ദൃശ്യാവിഷ്‌കരംവും സമകാലീന പ്രശ്നങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നാടകാവിഷ്‌കാരവും സമ്മേളന നഗരിയില്‍ അവതരിപ്പിക്കും. കണ്‍വീനര്‍: പോളീ മാഞ്ഞൂരാന്‍, 07907677489 ജോയിന്റ് കണ്‍വിനര്‍മാര്‍:  നോബിള്‍ തെക്കേമുറി,  റെജി കുഞ്ഞാപ്പി സബ് കമ്മറ്റികള്‍ കലാസാംസ്‌ക്കാരികം: ഭാസ്‌കര്‍ പുരയില്‍, 07939162592 പബ്ലിക് റിലേഷന്‍: ജയന്‍ എടപ്പാള്‍ പ്രമേയം:  നോബിള്‍ തെക്കേമുറി ഭക്ഷണം, താമസം:  ബേബി പ്രസാദ്, 07883293984   Read on deshabhimani.com

Related News