അഭിമന്യുവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ യു കെ മലയാളികളും അണിചേരുന്നുലണ്ടന്‍>എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിയ്ക്കാനും അഭിമന്യുവിന്റെ സ്മരണ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം യു കെ മലയാളികളും അണിചേരുന്നു. പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയാണ് ഈ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുന്നത്. തന്റെ ജന്മനാടായ വട്ടവടയിൽ ഒരു ലൈബ്രറിയും ആശുപത്രിയും ഉണ്ടാക്കുക എന്ന അഭിമന്യുവിന്റെ സ്വപ്നസാക്ഷാത്കരിക്കാനാണ്  സമീക്ഷ  യു കെ മലയാളികളുടെ സഹായം തേടുന്നത്.അന്തിയുറങ്ങാൻ സ്വന്തമായി ഒരു നല്ല വീടില്ലാത്ത അഭിമന്യുവിന്റെ ആഗ്രഹം തനിക്കൊരു വീട് ആയിരുന്നില്ല. മറിച്ച് വട്ടവടയിൽ ഒരു വായനശാലയെന്നതായിരുന്നു. . അഭിമന്യുവിന്റെ ഈ ആഗ്രഹം സാക്ഷാൽക്കരിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് സോഷ്യൽമീഡിയ അടക്കം നിരവധി പേർ രംഗത്തെത്തി. നിരവധി പേരാണ് പുസ് തകങ്ങൾ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചും സുഹൃത്തു ക്കളോട് അഭ്യർഥിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നിരവധി പേർ സ്വയം സന്നദ്ധരായി പുസ്തകങ്ങൾ ശേഖരിച്ച് വായനശാലക്ക് കൈമാറാനും മുന്നിട്ടിറങ്ങികഴിഞ്ഞിട്ടുണ്ട് സമീക്ഷ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പുരോഗമന ആശയങ്ങൾക്കും ചിന്തകൾക്കും കേരളത്തിന്റെ സാംസ്കാരിക പൈതൃകങ്ങൾക്കും പ്രധാന്യം നൽകി യു കെയിൽ രൂപീകൃതമായ സംഘടനയാണ് സമീക്ഷ.മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിനും മലയാള ഭാഷ വളർച്ചക്കും പുരോഗമന ചിന്തകൾക്കും ഊന്നൽ നൽകി അഞ്ചു വർഷം മുമ്പ് രൂപീകൃതമായ പ്രോഗ്രസീവ് മലയാളി സൊസൈറ്റിയുടെ തുടർച്ചയാണ് 2016 ൽ പിറവിയെടുത്ത സമീക്ഷ. കഴിഞ്ഞ കാലങ്ങളിലെ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് യു കെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സമീക്ഷയുടെ പുതിയ ലക്ഷ്യത്തിനായി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ അഭിമന്യുവിനായി നൽകണമെന്ന് സമീക്ഷ ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംഭാവന എത്ര ആണെങ്കിലും അഭിമന്യു കുടുംബ സഹായ നിധിയിലേക്ക് അടയ്ക്കാവുന്നതാണ്. സംഭാവന അയക്കേണ്ട അക്കൗണ്ട്: Account Name: V CHERIAN   Account Number: 41356054   Sort Code: 40 - 11 - 43 REF: ABHI(നിങ്ങളുടെ പേര്) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: രാജേഷ്‌ ചെറിയാന്‍ 07920044450, കെ ഡി ഷാജിമോന്‍  - 07886526706. Read on deshabhimani.com

Related News