കുവൈറ്റിൽ വാഹനാപകടത്തിൽ പട്ടാന്പി സ്വദേശി മരിച്ചുകുവൈറ്റ്‌ സിറ്റി> കുവൈറ്റിലുണ്ടായ വാഹനപകടത്തിൽ പാലക്കാട്‌ പട്ടാമ്പി കൂറ്റനാട്‌ സ്വദേശി നവീൻ (30) മരണപ്പെട്ടു. കാലത്ത്‌ ജോലിക്ക്‌ പോകുകയായിരുന്ന നവീൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം ഫഹഹീൽ റോഡിൽ നിന്ന് വളവ്‌ തിരിയുമ്പോൾ മറിയുകയായിരുന്നു.  കൂടെ യാത്രചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റ്‌ അദാൻ ആശുപത്രിയിൽ ചികിൽസയിലാണ്‌. ഗ്ലോബൽ ഇന്റർനാഷനൽ കമ്പനിയിലെ ജീവനക്കാരനാണ്‌ നവീൻ. മൃതദേഹം നാട്ടിൽകൊണ്ട്പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. Read on deshabhimani.com

Related News