ന‌‌ഴ്‌സിംഗ് റിക്രൂട്ട്‌‌‌‌മെന്റ്: നോര്‍ക്ക പ്രതിനിധി സംഘം കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

അജിത്കുമാര്‍ കൊളശേരി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മജേദ അല്‍ഖതാന് ഉപഹാരം നല്‍കുന്നു


കുവൈറ്റ് സിറ്റി > കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്‌മെറ്റുമായി ബന്ധപ്പെട്ട വിശശങ്ങള്‍ നോര്‍ക്കയുടെ പ്രതിനിധി സംഘം കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി  പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നോര്‍ക്കറിക്രൂട്ടമെന്റ് മാനേജര്‍ അജിത് കൊളശ്ശേരി, ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗം സെക്കന്റ് സെക്രട്ടറി സിബി.യു.എസ്, ലേബര്‍ അറ്റാഷെ അനിത ചറ്റ്പല്ലിവാര്‍, ഹിന്ദ് ശിഹ നോര്‍ക്ക ക്ഷേമനിധി ഡയറക്ടര്‍ എന്‍.അജിത്കുമാര്‍, എന്നിവരാണ് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മജേദ അല്‍ഖതാന്‍  നഴ്‌സിംഗ് ഡയറക്ടര്‍  വാദാ അല്‍ഹുസൈനുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയത്. ആരോഗ്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥര്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കുവൈറ്റ് സര്‍ക്കാരുമായും ആരോഗ്യ മന്ത്രിയെയും ധരിപ്പിക്കുമെന്നും  റിക്രൂട്ടമെന്റ് മാനേജര്‍ അജിത് കൊളശ്ശേരി പറഞ്ഞു. ചര്‍ച്ച വളരെ  ഫലപ്രദമായിരുന്നെവെന്നും അദ്ദേശം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നോര്‍ക്ക പ്രതിനിധി സംഘം ഇന്ത്യന്‍ അംബാസിഡര്‍ ജീവ സാഗറിനെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. നിലവില്‍ ഫിലിപ്പൈന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മാത്രമാണ് ഔദ്യോഗിക ഏജന്‍സികള്‍ വഴി കുവൈറ്റ് ആരോഗ്യ മന്ത്രാലയം റിക്രൂട്‌മെന്റ് നടത്തുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ നസ്സുമാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും കുവൈറ്റിന് നല്‍കുന്ന ഇന്ത്യയുമായി അത്തരമൊരു കരാറോ റിക്രൂട്ടമെന്റ് സംവിധാനമോ നിലവിലില്ല. ഇന്ത്യയില്‍ നിന്നും പ്രൈവറ്റ് ഏജന്‍സികള്‍ വഴി നടത്തുന്ന നിയമനങ്ങള്‍ വലിയ തോതിലുള്ള കൈക്കൂലിയിലും ഹവാലാ ഇടപാടുകളിലുമാണ് കലാശിച്ചത്. ഈ അഴിമതികളുടെ ഭാഗമായി കോടികള്‍ സമ്പാദിച്ച ഉതുപ്പ് വര്‍ഗീസിനെപ്പോലുള്ളവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുകയാണ്. 1500 മുതല്‍ 2000 വരെയുള്ള നഴ്സുമാരെ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു ആവശ്യമായ ഈ ഘട്ടത്തില്‍ നടക്കാനിരിക്കുന്ന തുടര്‍ ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ നാമമാത്രമായ സര്‍വ്വീസ് ചാര്‍ജ് മാത്രം നല്‍കി ഏറ്റവും മികച്ച നഴ്സുമാരെ നോര്‍ക്ക വഴി കുവൈറ്റിലേക്ക് നല്‍കാന്‍ കഴിയും   Read on deshabhimani.com

Related News