‘യൂണിമണി'ക്ക് ഏഷ്യാ കപ്പ് ക്രിക്കറ്റ്‌ 2018 ന്റെ മുഖ്യ പ്രായോജക പദവിഅബുദാബി > യുഎഇ യിലെ ദുബായ്, അബുദാബി നഗരങ്ങളിലായി സെപ്റ്റംബർ 15 മുതൽ ആരംഭിക്കുന്നഏഷ്യാ കപ്പ് 2018 ക്രിക്കറ്റ് മാമാങ്കത്തിന്റെ മുഖ്യ പ്രയോജക സ്ഥാനം, ആഗോള സാമ്പത്തിക സേവന സ്ഥാപനമായ'യൂണിമണി' നേടി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നിവർക്കൊപ്പം അഫ്‌ഗാനിസ്ഥാനും മത്സരിക്കുന്ന യൂണിമണി ഏഷ്യാ കപ്പിൽ യുഎഇ ‐ ഹോങ്കോങ് യോഗ്യതാ ഫൈനലിൽ വിജയിക്കുന്ന ടീമും മാറ്റുരക്കും. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും മദ്ധ്യ പൂർവ്വേഷ്യയിലെയും ക്രിക്കറ്റ്രാജാക്കന്മാരെ കണ്ടെത്തുന്നതിനായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ കളിയുത്സവത്തിന് ആദ്യമായാണ് ഒരുആഗോള ധനകാര്യ ബ്രാൻഡ് മുഖ്യ പ്രായോജകരാവുന്നത്.  ദുബായ് ക്രിക്കറ്റ്സ്റ്റേഡിയത്തിൽ സെപ്റ്റംബർ 15 ശനിയാഴ്ച ശ്രീലങ്കയും ബംഗ്‌ളാദേശും തമ്മിലാണ് ഉദ്‌ഘാടന മത്സരം. 28 ന് വെള്ളിയാഴ്ച ഫൈനൽ മത്സരവും ഇതേ വേദിയിലായിരിക്കും. ഇത് മൂന്നാമത്തെ തവണയാണ് ഏഷ്യാ കപ്പ്ക്രിക്കറ്റ് യുഎഇ യിൽ നടക്കുന്നത്.   ഇന്ത്യയിൽ ബാങ്കിതര ധനകാര്യ ബ്രാൻഡുകളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന യൂണിമണി ക്രെഡിറ്റ്സൊല്യൂഷൻസ്, വിദേശ നാണയ വിനിമയം, പെയ്മെൻറ്‌സ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയ മേഖലയിൽ സജീവമാണ്‌. Read on deshabhimani.com

Related News