യാത്രയയപ്പ് നല്‍കിജിദ്ദ > പ്രവാസം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ സനാഹി യ ഏരിയ ഗുലൈല്‍ യൂണിറ്റ് കമ്മറ്റി അംഗം സി എം ഫൈസല്‍ ആലുവക്ക് നവോദയ ഗുലൈല്‍ യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ ഊഷ്മളമായ യാത്ര അയപ്പു നല്‍കി. യൂണിറ്റ് പ്രസിഡന്റ് സി ആര്‍ സനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏരിയ സെക്രട്ടി കൃഷ്ണകുമാര്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഷംസുദ്ധീന്‍ കൊല്ലം, ഏരിയ കമ്മറ്റി അംഗം അബ്ദുള്‍ കരിം, യൂണിറ്റ് കമ്മറ്റി അംഗങ്ങളായ ദാമോധരന്‍ നീലേശ്വരം, അനൂപ് ,അബ്ദുല്‍ സലിം, കുടുംബ വേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സൌമ്യ സനില്‍, റസീന ഷംസുദ്ധീന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ഷക്കീല അബ്ദുല്‍ കരിം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ ആലുവ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News