കുവൈറ്റ്‌ വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കുംകുവൈറ്റ്‌ സിറ്റി > കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാങ്ങള്‍ നവീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവില്‍ ഉപയോഗിച്ച് വരുന്ന ലഗേജ് പരിശോധന മെഷീന്‍ മാറ്റി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ച് അപകടകരമായ വസ്തുക്കള്‍ തിരിച്ചറിയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന രീതിലാണ് പരിഷ്കരണ നടപടികള്‍ കൈക്കൊള്ളുന്നത്. പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ സ്റ്റേറ്റ് ആഡിറ്റ് ബ്യൂറോയോട് ആവശ്യപ്പെട്ടതായും സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. Read on deshabhimani.com

Related News