അനധികൃത താമസക്കാരായ വിദേശികളെ വേഗത്തില്‍ തിരിച്ചയക്കുമെന്നു കുവൈറ്റ്‌കുവൈറ്റ്‌ സിറ്റി > മതിയായ താമസരേഖകളില്ലാതെയും വിവിധ കേസുകളില്‍ പ്രതികളായി പിടിക്കപ്പെടുന്നവരെയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കാലതാമസം കൂടാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത്‌ വേഗത്തിലാക്കുമെന്നു കുവൈറ്റ്‌. വിവിധ കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന വിദേശികളെ തടവ് ശിക്ഷ കഴിയുന്നമുറക്ക് തന്നെ തിരിച്ചയക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഗാര്‍ഹിക വിസയില്‍ നിന്നുകൊണ്ട് മറ്റു ജോലികളില്‍ ഏര്‍പ്പെടുന്ന ഒരു ലക്ഷത്തിലധികം പേര്‍ രാജ്യത്തുണ്ടെന്നും മന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. ഇതില്‍ അറുപതിനായിരതില്‍ അധികം വരുന്ന ഇന്ത്യക്കാരും മറ്റുള്ളവര്‍ ബംഗ്ലാദേശ്, സിറിയ, ഫിലിപിന്‍സ്, ശ്രീലങ്ക ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണെന്നും വാര്‍ത്തയില്‍ പറയുന്നു. Read on deshabhimani.com

Related News